റിപ്പബ്ലിക് ദിനം: കോൺഗ്രസ് സേവാദൾ സൈനികരെ ആദരിച്ചു

കണ്ണൂർ: കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സൈനികർക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു. ഡി.സി.സി. ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. സേവാദൾ ജില്ലാ പ്രസിഡന്റ് മധു എരമത്തിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി. അംഗം അഡ്വ. ടി.ഒ. മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ആദരിക്കപ്പെട്ടവർ:
സൈനിക സേവനത്തിന് ശേഷം വിരമിച്ച ക്യാപ്റ്റൻ ശശീന്ദ്രൻ, സുബേദാർ വത്സരാജ്, ഹവിൽദാർ ഗോപാലൻ എം.കെ., മജീദ് വി.എ., ക്യാപ്റ്റൻ മുകുന്ദൻ എം.കെ. എന്നിവരെ ആദരിച്ചു. കൂടാതെ ജീവകാരുണ്യ പ്രവർത്തക എസ്.ഐ. ബുഷറത്ത്, പ്രവർത്തന മികവ് കാട്ടിയ ഓമന മോഹൻദാസ്, നിവേദ്യ സനിൽ, ജിത്തു ആരംഭൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പ്രസംഗിച്ചവർ:
എം.പി. ഉണ്ണികൃഷ്ണൻ, ശ്രീജ മഠത്തിൽ, വി. മോഹനൻ, റിജിൻ ബാബു, കെ.പി. സുധീർ കുമാർ, ടി.കെ. നാരായണൻ, നിർമ്മല സുധീഷ്, ഷംന സുനിൽ, ശ്രീജിത്ത് പൊങ്ങാടൻ, ഷംസീർ ടി.പി., ജോസ് ചാരച്ചേരിൽ, വിജീഷ് മമ്പറം എന്നിവർ സംസാരിച്ചു.






