പുന്നോൽ സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു.

ചൊക്ലി: പുന്നോൽ സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. പുന്നോൽ പുതിയ പറക്കാട്ട് മുഹമ്മദ് അജിനബ് (37) ആണ് റിയാദിൽ നിര്യാതനായത്.
മൃതദേഹം ശനിയാഴ്ച രാവിലെ 9:30-ഓടെ മനേക്കരയിലെ വീട്ടിലെത്തിക്കും. ഖബറടക്കം ശനിയാഴ്ച രാവിലെ 10:30-ന് താഴെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
• പിതാവ്: മുഹമ്മദ്
• മാതാവ്: സാബിറ
• ഭാര്യ: ഷാനിദ
• മക്കൾ: ഇശ്‌വ, ഇഷാൻ.






