കൂത്തുപറമ്പിൽ ദാരുണം; ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിന് സമീപം വലിയ വെളിച്ചത്ത് ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ബെനഡിക്കിന്റെ മകൾ അസ്മിതയാണ് മരിച്ചത്. ഇന്ന് പുലർച്ചെ വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






