LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

അക്ഷര സൗഹൃദം: ഒളവറ ഗ്രന്ഥാലയത്തിന്റെ വീട്ടു മുറ്റ പുസ്തക ചർച്ചയ്ക്ക് തുടക്കം

a7b29ce5-14fb-4917-869b-5d7a4a0cb8a4.jpg
Spread the love

തൃക്കരിപ്പൂർ: വായനാലോകത്തെ വീട്ടുപടിക്കൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അക്ഷര സൗഹൃദത്തിന്റെ ഭാഗമായി ഒളവറ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ‘വീട്ടു മുറ്റ പുസ്തക ചർച്ച’യ്ക്ക് തുടക്കമായി. ഗ്രന്ഥാലയം സെക്രട്ടറി സി. ദാമോദരന്റെ ഭവനത്തിൽ വെച്ചാണ് ആദ്യ ചർച്ച സംഘടിപ്പിച്ചത്.

ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. വിജയന്റെ അധ്യക്ഷതയിൽ ലൈബ്രറി നേതൃസമിതി കൺവീനർ വി.കെ. രതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എം.ടി. വാസുദേവൻ നായരുടെ വിഖ്യാത നോവലായ ‘മഞ്ഞ്’ വി.പി. പ്രീതി അവതരിപ്പിച്ചു. പുസ്തകത്തെക്കുറിച്ചുള്ള വായനക്കാരുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും ചർച്ചയിൽ പങ്കുവെച്ചു.

ഗ്രന്ഥാലയം സെക്രട്ടറി സി. ദാമോദരൻ, കെ. കണ്ണൻ, കാരള കുഞ്ഞിക്കണ്ണൻ, ടി.വി. ഗോപി, പി.പി. ശശിധരൻ, ഉഷ പി.പി, സജിന കെ. തുടങ്ങിയവർ സംസാരിച്ചു. ലളിത ടി, ശ്രീജ സന്തോഷ്, ആശാ പവിത്രൻ, കെ.വി. സുരേന്ദ്രൻ, കെ. മുകുന്ദൻ, കടിയാൻ പ്രഭാകരൻ, ഗ്രീഷ്മ കെ.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വായന പ്രോത്സാഹിപ്പിക്കുന്നതിനായി വരും ദിവസങ്ങളിലും വിവിധ വീടുകളിൽ ഇത്തരം പുസ്തക ചർച്ചകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!