“പ്ലാസ്റ്റിക് നിരോധനം കർശനം! 🚫 പാനൂർ മേഖലയിൽ സ്ക്വാഡിന്റെ മിന്നൽ പരിശോധന. 75 കിലോ ക്യാരിബാഗുകൾ പിടിച്ചെടുത്തു; രണ്ട് കടകൾക്ക് 20,000 രൂപ പിഴ

കണ്ണൂർ: തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പെരിങ്ങത്തൂർ, കടവത്തൂർ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്ത് രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.ത്യപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെകടവത്തൂരിലെ സുൽത്താൻ ട്രേഡേഴ്സ്, പാനൂർ നഗരസഭയിലെ പെരിങ്ങത്തൂരിലെ പേപ്പർ സ്റ്റാൾ എന്നിവിടങ്ങളിൽ നിന്നാണ് 75 കിലോ നിരോധിത ക്യാരിബാഗ് കണ്ടെടുത്തത്.കോഴിക്കോട് ജില്ലയിലെ വടകര, വാണിമേൽ എന്നിവിടങ്ങളിൽ നിന്നും വിൽപ്പനക്കായി സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെ എത്തിച്ചാണ് ഇവ മൊത്ത വ്യാപാരികൾക്ക് വിതരണം ചെയ്യുന്നത് എന്നു വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സ്ക്വാഡ് നിർദ്ദേശം നൽകി.പരിശോധനയിൽ സ്ക്വാഡ് (1) എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, പ്രവീൺ പി എസ്, ഹെൽത്ത് ഇൻസ്പെക്ടർ മാരായ , രാഖി എൻ, വിസിയ എ എന്നിവർ പങ്കെടുത്തു.നിരോധിത ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 9446 700 800 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്.






