LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്രം ആണ്ടുതിറ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം; കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു

img_6016.jpg
Spread the love

കണ്ണപുരം: ഉത്തരമലബാറിലെ പ്രശസ്തമായ മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്രത്തിലെ ആണ്ടുതിറ മഹോത്സവത്തിന് തുടക്കമായി. ജനുവരി 15-ന് ക്ഷേത്ര പ്രതിഷ്ഠാദിന പൂജകളോടെയാണ് ഉത്സവ ചടങ്ങുകൾ ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി പ്രദേശവാസികൾ അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി.

ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (വെള്ളിയാഴ്ച) നീലിയാർ ഭഗവതിയുടെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തിപൂർവ്വം നടന്നു. വൈകുന്നേരം 4 മണിക്ക് വടക്കൻസ് കലാ സമിതിയുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ചെറുകുന്ന് കതിര് വെക്കും തറയിൽ നിന്നും ക്ഷേത്ര സന്നിധിയിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. ദീപാരാധനയ്ക്ക് ശേഷം പിലാത്തറ കുന്നുമ്പ്രം ദേശീയ കലാസമിതിയുടെ ഡ്രമാറ്റിക്ക് വിൽ കലാമേളയും അരങ്ങേറി.

തുടർന്നുള്ള ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ:

• ജനുവരി 17 (ശനിയാഴ്ച): വൈകിട്ട് 7-ന് ക്ഷേത്ര മാതൃസമിതിയുടെ മെഗാ തിരുവാതിര കളി. തുടർന്ന് തായമ്പക, വെള്ളാട്ടം, നിറമാല.

• ജനുവരി 18 (ഞായറാഴ്ച): രാവിലെ മുതൽ സൗന്ദര്യ ലഹരി, ദേവീമാഹാത്മ്യം പാരായണം. വൈകിട്ട് വെള്ളാട്ടങ്ങൾ. രാത്രി നീലിയാർ ഭഗവതി, കുട്ടിത്തെയ്യം പുറപ്പാട്.

• ജനുവരി 19 (തിങ്കളാഴ്ച): പുലർച്ചെ ഉഗ്രമൂർത്തി പുള്ളിവേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ തിറകൾ. ഉച്ചയ്ക്ക് 2 മണിക്ക് പുള്ളിവേട്ടക്കൊരുമകൻ പ്ലാവില തിരുമുടിയോടെ കളിയാട്ടം സമാപിക്കും.

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച ഉച്ചയ്ക്കും പ്രസാദ സദ്യ ഉണ്ടായിരിക്കും. ഓലച്ചൂട്ട് വഴിപാട് ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. എല്ലാ സംക്രമ ദിവസങ്ങളിലും നീലിയാർ ഭഗവതി തിറ കെട്ടിയാടിക്കുന്ന ഉത്തര മലബാറിലെ അത്യപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്രം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!