താമസിക്കുന്ന ഷെഡ് തീവെച്ചു നശിപ്പിച്ചു

ചിറ്റാരിക്കാൽ : ഭിന്നശേഷിക്കാരനായ മകനുമൊത്ത് താമസിക്കുന്ന ഷെഡ് മണ്ണെണ്ണ ഒഴിച്ചു തീവെച്ച് നശിപ്പിച്ചു വെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാലോം കുറ്റിത്താന്നി പറമ്പയിലെ പി ശാരദ (60)യുടെ പരാതിയിലാണ് വെള്ളരിക്കുണ്ട് പറമ്പ കു റ്റിത്താന്നിയിലെ ബിനു (40) വിനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് ആണ് സംഭവം. പരാതിക്കാരി മകനുമൊന്നിച്ച് താമസിച്ചു വരുന്ന ഷെഡിനാണ് പ്രതി തീവെച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






