വാട്സാപ്പ് സന്ദേശത്തെ ചൊല്ലി യുവാവിനെ ആക്രമിച്ച അഞ്ചുപേർക്കെതിരെ കേസ്

പഴയങ്ങാടി : വാട്സാപ്പിൽ മെസേജ് അയച്ച് അപമാനിക്കുന്നുവെന്നാരോപിച്ച് യുവാവിനെ ഹെൽമെറ്റ് കൊണ്ടും മരക്കട്ട കൊണ്ടും ആക്രമിച്ച അഞ്ചുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. പുതിയങ്ങാടി സ്കൂളിന് സമീപ ത്തെ എ.വി. മുസ്തഫ (42) യുടെ പരാതിയിൽ മാടായിയിലെ കുട്ടിഹസ്സൻ അബ്ദുൾ ഖാദർ എന്ന കാവൂട്ടി , പാലക്കോടൻ ഹനീഫ, സി എച്ച് നസീർ, ഇരുമ്പൻ അലി, ഫെരാരി അഷറഫ് എന്നിവർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ഈ മാസം രണ്ടിന് രാത്രി 9.30 ന് പുതിയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപം നിൽക്കുകയായിരുന്ന പരാതിക്കാരനെ മുൻ വിരോധത്തിൽ ഒന്നാം പ്രതി തടഞ്ഞു നിർത്തി നീ വാട്സാപ്പിലൂടെ മെസ്സേജ് അയച്ചു വീണ്ടും എന്നെ നാറ്റിക്കും അല്ലേടാ എന്നു പറഞ്ഞും രണ്ടാം പ്രതി തലയുടെ പിറകുവശം ഹെൽമെറ്റ് കൊണ്ട് അടിക്കുകയും മൂന്നാം പ്രതി മരക്കട്ട കൊണ്ട് മൂക്കിനിടിക്കുകയും മറ്റു പ്രതികൾ നിലത്തിട്ട് വയറിനും മുഖത്തും ചവിട്ടിയും ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് പോലീസ് കേസെടുത്തത്.






