കരിക്കൻകുളം – ഇല്ലിപ്പുറം റോഡ് ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

എം.എൽ.എ യുടെ ബഡ്ജറ്റ് പ്രപ്പോസലിൽ 50 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച പാപ്പിനിശ്ശേരി കരിക്കൻകുളം – ഇല്ലിപ്പുറം റോഡിൻ്റെ ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം വി.വി പവിത്രൻ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ടി ചന്ദ്രമതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു. ഷൺമുഖൻ, വാർഡ് മെമ്പർമാരായ പി.കെ ശശിധരൻ, പി.സുരേശൻ, കെ.വി അശോകൻ, എ. സുനിൽ കുമാർ, കെ.പി അശോകൻ, കെ.വി രമേശൻ എന്നിവർ സംസാരിച്ചു.






