LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കെ.കെ. നാരായണന് നാളെ നാടിന്റെ വിടച്ചൊല്ലൽ; പൊതുദർശനം പെരളശ്ശേരിയിലും കണ്ണൂരിലും, സംസ്കാരം പയ്യാമ്പലത്ത്

438094da-0ec8-44e1-a549-56ddb2409272.jpg
Spread the love

കണ്ണൂർ: അന്തരിച്ച മുൻ എം.എൽ.എയും സി.പി.ഐ (എം) നേതാവുമായ കെ.കെ. നാരായണന്റെ ഭൗതികദേഹം നാളെ (ബുധനാഴ്ച) പയ്യാമ്പലത്ത് സംസ്കരിക്കും. ഇന്ന് രാത്രി 8 മണിയോടെ മൃതദേഹം പെരളശ്ശേരി എടക്കടവിലെ വസതിയിൽ എത്തിക്കും.

നാളെ (31.12.25) നടക്കുന്ന പൊതുദർശനവും സംസ്കാരവും:

• 10:30 AM – 12:30 PM: പെരളശ്ശേരി എച്ച്.എസ്.എസ് സ്കൂളിൽ പൊതുദർശനം.

• 01:00 PM – 02:00 PM: താഴെചൊവ്വയിലെ സി.പി.ഐ (എം) എടക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം.

• 02:30 PM – 04:00 PM: കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ (സി.പി.ഐ എം ജില്ലാ കമ്മിറ്റി ഓഫീസ്) പൊതുദർശനം.

• തുടർന്ന്: പയ്യാമ്പലത്ത് ശവസംസ്കാരം നടക്കും.

നാടിന്റെ പ്രിയ നേതാവിന് അവസാനമായി ആദരമർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ എത്തുമെന്നാണ് കരുതപ്പെടുന്നത്. എടക്കടവിലെ വസതിയിലും പൊതുദർശന കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ പാർട്ടി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!