എൻ.എസ്.എസ് ക്യാമ്പ് ; കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കണ്ണൂർ: അഴീക്കോട് സിറ്റി ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പുതപ്പാറ സൗത്ത് യു.പി സ്കൂളിൽ ആരംഭിച്ചു. കെ.വി. സുമേഷ് എം.എൽ.എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സി. സമീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായുള്ള അങ്കണവാടി നവീകരണ പദ്ധതിയായ ‘സ്നേഹാങ്കണം’ അഴീക്കോട് പഞ്ചായത്തംഗം പി. ജ്യോതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.പി. മഹ്റൂഫ് പതാക ഉയർത്തി.
പ്രധാന പരിപാടികൾ:
ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ സ്നേഹാങ്കണം, ഡിജിറ്റൽ കൂട്ടുകാർ, വിത്തും കൈക്കോട്ടും, വേരുകൾ തേടി, ലഹരിവിരുദ്ധ സദസ്സ്, ജലയാത്ര തുടങ്ങിയ വൈവിധ്യമാർന്ന കർമ്മപദ്ധതികൾ നടപ്പിലാക്കും.
ചടങ്ങിൽ പ്രിൻസിപ്പൽ ടി.പി. മഹ്റൂഫ്, എച്ച്.എം സാജിം, പി.ടി.എ പ്രസിഡന്റുമാരായ പി. രഘുനാഥ്, മുഹമ്മദ് ഫൈസൽ, അബ്ദുൽ നിസാർ വായിപ്പറമ്പ്, ഗാന്ധി മന്ദിരം പ്രസിഡന്റ് പി. മോഹനൻ, ക്യാമ്പ് ഡയറക്ടർ നൗഷാദ് പൂതപ്പാറ, ഫാത്തിമത്തുൽ ഫിദ, വഫ നവാസ് എന്നിവർ സംസാരിച്ചു.






