കസ്റ്റഡിയിൽ നിന്നും ചാടി പോകാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ഇരിട്ടി: വൈദ്യ പരിശോധനക്കിടെ പോലീസുകാരനെ ദേഹോപദ്രവം ചെയ്തു രക്ഷപ്പെടാൻ ശ്രമിച്ച നിരവധി കേസിലെ പ്രതി അറസ്റ്റിൽ. ആറളം മാറോട്ടിച്ചോട് വളയംക്കോട്ടെ പി.വി. ഉദയകുമാറിനെ(39) യാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.40 മണിയോടെയാണ് സംഭവം. ക്രിസ്മസ് രാത്രിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ആറളത്തെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ
കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിട്ടി കീഴൂരിലെ ഗവ . താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിയെ പരിശോധനക്കെത്തിച്ച ആറളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇരിട്ടി മാടത്തിലെ സി. ഗണേഷിനെ (37) യാണ് ദേഹോപദ്രവം ഏല്പിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് പ്രതിയെ പിടികൂടി ഇരിട്ടി പോലീസ് കേസെടുത്തു. ആറളം പോലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.






