LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 23, 2026

വീടു കുത്തിതുറന്ന് 10 പവനും പണവും കവർന്നു

f567b7f3-c2e2-49d5-b90a-c45ea735c52f.jpg
Spread the love

മട്ടന്നൂർ: വീടു കുത്തി തുറന്നു പത്ത് പവനോളം ആഭരണങ്ങളും പതിനായിരം രൂപയും കവർന്നു. എടയന്നൂർ തെരൂരിലെ പൗർണ്ണമിയിൽ ടി. നാരായണൻ്റെ (76) വീട്ടിലാണ് കവർച്ച. ഈ മാസം 22 ന് പരാതിക്കാരൻ വീടു പൂട്ടി നാട്ടിൽ നിന്നും പോയതായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിലും അടുക്കള ഭാഗത്തെ വാതിലും കിടപ്പുമുറിയിലെ വാതിലും കുത്തി തുറന്ന നിലയിൽ കണ്ടത്. കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് അലമാരയിലെ തുണിസഞ്ചിയിൽ സൂക്ഷിച്ചതായ 10 പവൻ്റെ ആഭരണങ്ങളും അലമാരയിലുണ്ടായിരുന്ന 10,000 രൂപയും മോഷണം പോയത് മനസ്സിലായത്. തുടർന്ന് മട്ടന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!