പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റയാൾ മരിച്ചു

മയ്യഴി:
പെയിന്റിങ് ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. ചൂടിക്കോട്ട അങ്കണവാടിക്ക് മുൻവശം കോട്ടായിമുക്കത്ത് ദീപു (59) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
24-ാം തീയതി മാഹി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ പെയിന്റിങ് ജോലിക്കിടെയാണ് അപകടം ഉണ്ടായത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഭാര്യ: കൂരാംകുന്നുമ്മൽ സുജ
മക്കൾ: ദ്രുപത്, യുക്ത, ഗൗതം






