തെക്കടവൻ തറവാട് ദേർമൻകാരണവരെയും 40 മുതിർന്ന അംഗങ്ങളെയും ആദരിച്ചു

പയ്യന്നൂർ. കാപ്പാട്ട് കഴകം ഒന്നാം ഊരായ്മ തറവാടായ തെക്കടവൻ തറവാട് 97 വയസ്സ് പിന്നിട്ട ദേർമൻ കാരണവരെയും 75 വയസ്സ് പിന്നിട്ട തറവാട്ടിലെ 40 മുതിർന്ന അംഗങ്ങളെയും ആദരിച്ചു. പ്രസിഡൻ്റ് ടി.പി.ദയാനന്ദൻ്റെ അധ്യക്ഷതയിൽ കാസർഗോഡ് ഡിവൈ.എസ്.പി. ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ.ബാലകൃഷ്ണൻ, ട്രഷറർ ടി.ടി.സുവർണൻ, രക്ഷാധികാരി ടി.രാമചന്ദ്രൻ പണിക്കർ, വനിത കമ്മിറ്റി പ്രസിഡൻ്റ് ടി.വി.സുമതി എന്നിവർ പ്രസംഗിച്ചു.






