അഡ്വ. ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബേബി തോലേനിയെ പരാജയപ്പെടുത്തിയാണ് ബിനോയ് കുര്യൻ ജില്ലയുടെ പുതിയ സാരഥിയായി അധികാരമേറ്റത്.
വോട്ടെടുപ്പ് വിവരം:
ആകെ നടന്ന വോട്ടെടുപ്പിൽ ബിനോയ് കുര്യന് 18 വോട്ടുകൾ ലഭിച്ചപ്പോൾ, യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 7 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലെ പെരളശേരി ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ് അഡ്വ. ബിനോയ് കുര്യൻ. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയാണ് ബിനോയ് കുര്യൻ. ടി. ഷബ്നയാകട്ടെ കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഭരണരംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് പുതിയ പ്രസിഡന്റിന് ആവേശകരമായ സ്വീകരണം നൽകി.






