LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ

67a8efa9-9833-4110-b15c-20676d491ffd.jpg
Spread the love

തലശ്ശേരി: തലശ്ശേരി നഗരസഭയുടെ പുതിയ ചെയർമാനായി കാരായി ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം വോട്ടുകൾ നേടിയാണ് അദ്ദേഹം അധികാരമേറ്റത്. ആകെ 53 കൗൺസിലർമാരുള്ള നഗരസഭയിൽ 52 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു.

കാരായി ചന്ദ്രശേഖരന് 32 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ ഒരു പ്രതിനിധി ജയിലിലായതിനാൽ വോട്ടെടുപ്പിന് ഹാജരായില്ല. നഗരസഭയിലെ എസ്ഡിപിഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം ചുമതലയേറ്റത്. എൽഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ തലശ്ശേരി നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.

ഫസൽ വധക്കേസിലെ നിയമപോരാട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷമുള്ള കാരായിയുടെ മടങ്ങിവരവ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!