
പയ്യന്നൂര്‍: മാർഷൽ ആർട്സ്, യോഗ ആൻഡ് ഫിറ്റ്‌നസ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന പവർ ഫെസ്റ്റ് – 2025 ന്റെ പ്രചരണാർത്ഥം പയ്യന്നൂരിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. മഹാദേവഗ്രാമത്തിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് കെ. വിജയകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ഡിസംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനത്തെ പി.പി. നാരായണൻ ഗുരുക്കൾ സ്മാരക കളരിത്തട്ടിലാണ് പവർ ഫെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ കളരി സംഘങ്ങൾ ഈ കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കും.
ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചടങ്ങിൽ പി.യു. രാജൻ അധ്യക്ഷനായി. പി.എ. സന്തോഷ്, സുനിൽകുമാർ എന്നിവർ സംസാരിച്ചു. വി.വി. ബിജു സ്വാഗതം ആശംസിച്ചു.






