LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

35 ലക്ഷം രൂപയുടെ നവീകരണം; ചിറക്കൽ പഴയ റെയിൽവേ ഗേറ്റ് – ചാമുണ്ഡി കോട്ടം റോഡ് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

Spread the love

അഴീക്കോട് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ചിറക്കൽ പഴയ റെയിൽവേ ഗേറ്റ്–ചാമുണ്ഡി കോട്ടം റോഡ് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

img_3796.jpg
Spread the love

അഴീക്കോട്‌ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ച ചിറക്കൽ പഴയ റെയിൽവേ ഗേറ്റ്–ചാമുണ്ഡി കോട്ടം റോഡിന്റെ ഉദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗമാണ് പ്രവൃത്തി നടത്തിയത്.
368 മീറ്റർ നീളത്തിലും നാല് മീറ്റർ വീതിയിലുമാണ് റോഡ് ഇൻ്റർലോക്ക് ചെയ്ത് മനോഹരമാക്കിയത്. നേരത്തെ വെള്ളം കെട്ടി നിൽക്കുന്ന റോഡായിരുന്നു. ഇൻ്റർലോക്ക് ചെയ്തതോടുകൂടി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രാമവർമ്മ രാജ, എസ്.ആർ.ഡി. പ്രസാദ് എന്നിവർ സന്നിഹിതരായി. വാർഡ് അംഗങ്ങളായ എസ്. അശ്വതി, കസ്തൂരി ലത, കെ.വി. സിന്ധു, എം. അർജുൻ, കെ. മോഹനൻ, കെ. മനോജ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിൽ കുമാർ, മുൻ പഞ്ചായത്ത് അംഗം പി.വി. സീമ, സി.കെ. സുരേഷ് വർമ്മ, പ്രമോദ്, എടക്കാടൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!