പ്രസ് ഫോറം പയ്യന്നൂർ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

പയ്യന്നൂർ: പ്രസ് ഫോറം പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രസ് ഫോറം പ്രസിഡന്റ് പി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകർക്കുള്ള ക്രിസ്മസ് കേക്ക് വിതരണത്തിന്റെ ഉദ്ഘാടനം ടി.ബി. ന്യൂസ് റിപ്പോർട്ടർ ടി. ബാബു പഴയങ്ങാടിക്ക് നൽകിക്കൊണ്ട് പ്രസിഡന്റ് പി.എ. സന്തോഷ് നിർവ്വഹിച്ചു.
ചടങ്ങിൽ പ്രസ് ഫോറം സെക്രട്ടറി ടി. ഭരതൻ സ്വാഗതവും പി. സുധീഷ് നന്ദിയും രേഖപ്പെടുത്തി. എം. ജഗന്നിവാസ്, കെ.എൻ. വർഷ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പയ്യന്നൂരിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയും ക്രിസ്മസ് സൗഹൃദവും പങ്കുവെക്കുന്നതായിരുന്നു ചടങ്ങ്.






