ആഹ്ലാദപ്രകടനം: 100 യു ഡി എഫ് പ്രവർത്തകർക്കെതിരെ കേസ്

പഴയങ്ങാടി: തദ്ദേശ തിരഞ്ഞെ ടുപ്പിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ആഹ്ലാദപ്രകടനം നടത്തി റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ 100 യു ഡി എഫ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. യുഡിഎഫ് പ്രവർത്തകരായ മാട്ടൂലിലെ ഫാരിഷ ടീച്ചർ, ഗഫൂർ, മുഹമ്മദാലിഹാജി, വി പി കെ അബ്ദുൾ സലാം, കെ പി.ആഷിഖ്, മുഹമ്മദ് അസ്ലാം, നബീൽ അബൂബക്കർ, എന്നിവക്കും കണ്ടാലറിയാവുന്ന 93 പേർക്കുമെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5 മണി മുതൽ ആണ് സംഭവം. മാട്ടൂൽ അതിർത്തി മുതൽ മാട്ടൂൽ മടക്കര പാലം വരെയുള്ള പൊതു റോഡിൽ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെടുത്തിയതിനാണ് പോലീസ് കേസെടുത്തത്.






