ചെസ് പരിശീലന ക്ലാസ് സമാപിച്ചു.

പയ്യന്നൂർ : ഫൈൻ ആർട്സ് സൊസൈറ്റി നടത്തിയ ചെസ്സ് പരിശീലന ക്ലാസ്സിൻ്റെ സമാപനം പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
മഹിളാ വേദി പ്രസിഡണ്ട് വിമലദാമോദരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു. നാരായണൻ മാസ്റ്റർ, ഡോ. വി കെ പ്രിയദർശിനി, ഗംഗാധരൻ മേലേടത്ത്, എ പി ഗംഗാധരൻ, കെ വി സുധീകുമാർ, കെ വി രമേശൻ, കെ വി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.






