LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കെ.പി. താഹിർ കണ്ണൂർകോർപ്പറേഷൻ ഡെപ്യൂട്ടി മേയർ

img_3251.jpg
Spread the love

കണ്ണൂർ:കണ്ണൂർകോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി വാരം ഡിവിഷനിൽനിന്നുംതിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ പി താഹിറിനെ മുസ്ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് തീരുമാനിച്ചു . കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗത്തിൽ വച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായിയാണ് താഹിറിന്റെ പേര് പ്രഖ്യാപിച്ചത്.

കോർപറേഷൻ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു

കണ്ണൂർ: കോർപറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ അരുൺ കെ. വിജയൻ മുതിർന്ന അംഗം തളാപ്പ് ഡിവിഷനിലെ ടി.പി ജമാലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം ഡിവിഷൻ ക്രമത്തിൽ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് അംഗങ്ങൾ ഡി.സി.സി ഓഫിസിൽ നിന്നും പ്രകടനമായാണ് സത്യപ്രതിജ്ഞ വേദിയിലേക്കെത്തിയത്. എൻ.ഡി.എ അംഗങ്ങൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് എത്തിയത്. കോർപറേഷനിലെ മേയർ തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. മുനിസിപ്പൽ കൗൺസിലുകളിലെ ചെയർപേഴ്സൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ തിരഞ്ഞെടുപ്പും 26ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തി രഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!