വീട്ടുമതിലിൽ പടക്കം പൊട്ടിച്ച് യുവതിക്ക് പരിക്കേറ്റു മൂന്നു പേർക്കെതിരെ കേസ്

വളപട്ടണം : തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ മറവിൽ മുൻവിരോധം വെച്ച് വീട്ടുമതിലിന് മുകളിൽ പടക്കം പൊട്ടിച്ചു യുവതിക്ക് പരിക്കേറ്റു. പരാതിയിൽ മൂന്നു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു അഴീക്കോട് പള്ളികുന്നുമ്പ്രം കോളനിയിലെ എം.ജീന (48) യുടെ പരാതിയിലാണ് അനസ്, അൻസില സാബിർ എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഈ മാസം 13 ന് രാത്രി 8.30 മണിക്കാണ് സംഭവം. പരാതിക്കാരിയുടെ വീടിൻ്റെ തറയോട് ചേർന്ന് പ്രതികൾ ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വീടിന് കേടുപാടുകൾ സംഭവിച്ചതിന് പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം മൂലം വീട്ടു മതിലിൽ വെച്ച് പടക്കം പൊട്ടിക്കുന്നത് ഭർത്താവും യുവതിയും വിലക്കിയിരുന്നുവെങ്കിലും പ്രതികൾ വകവെക്കാതെ പടക്കം പൊട്ടിച്ചപ്പോഴാണ് യുവതിക്ക് പരിക്കേറ്റത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






