ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

പയ്യന്നൂർ: പ്രശസ്ത ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ താരം സ്വർണവേലും നെയ്യാമൃതും അർപ്പിച്ച് പ്രത്യേക പ്രാർത്ഥന നടത്തി.
ദിലീപിനെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.പി. സുനിൽകുമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ അനിൽ പുത്തലത്ത്, ശ്രീനിവാസൻ കാമ്പ്രത്ത്, അഡ്വ. സുരേഷ് പാറന്തട്ട, ക്ഷേത്ര ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇതിന് മുമ്പ് താരം തളിപ്പറമ്പ് രാജരാജേശ്വരം ക്ഷേത്രത്തിലും ദർശനം നടത്തി പ്രത്യേക പ്രാർത്ഥന നിർവഹിച്ചിരുന്നു.






