LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കതിരൂരിൽ യു.ഡി.എഫ്. സ്ഥാനാർഥിക്ക് നേരെ ആക്രമണം; പോളിംഗ് ബൂത്തിൽ ക്രിമിനൽ നടപടി: കോൺഗ്രസ്

img_1808.jpg
Spread the love

കണ്ണൂർ/കതിരൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം കണ്ണൂർ കതിരൂരിൽ പോളിംഗ് ബൂത്തിനകത്ത് വെച്ച് സി.പി.എം. അതിക്രമം നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.
പാനൂർ ബ്ലോക്ക് യു.ഡി.എഫ്. പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥിയായ കെ. ലതികയെയാണ് സി.പി.എം. പ്രവർത്തകർ ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
പോളിംഗ് ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി.പി.എം. പ്രവർത്തകർ ലതികയെ തടയുകയും കൈയ്യിൽ നിന്ന് വോട്ടേഴ്‌സ് ലിസ്റ്റ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങുകയും ചെയ്തു. കൂടാതെ, സ്ഥാനാർഥിയെ തള്ളിയിടാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായും കോൺഗ്രസ് നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.

കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽ.പി. സ്കൂളിലെ ബൂത്തിൽ വെച്ചാണ് ആക്രമണം നടന്നത്.

പോളിംഗ് ബൂത്തിനകത്ത് നടന്ന ഈ അതിക്രമം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും, സി.പി.എം. ക്രിമിനൽ നടപടികളാണ് സ്വീകരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കെ. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!