ചീട്ടുകളി അഞ്ചുപേർ പിടിയിൽ

തളിപ്പറമ്പ : പണം വെച്ച് പുള്ളി മുറിചീട്ടുകളി ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേരെ പോലീസ് പിടികൂടി.അസാം നാഗോൺ കാത്തു പുര സ്വദേശി റഷീദുൾഖക് (26), നാഗോൺ മൊയ് റദജ് സ്വദേശി സദ്ദാം ഹുസൈൻ (36), സോളോഗുരി സ്വദേശി സക്കറിയ അലോം (19), അമ്പഗൻ സ്വദേശി നജി റുൾ ഇസ്ലാം (35), നാഗോൺ ചാപത്തൂരിലെ അബുചാമ (65)എന്നിവരെയാണ് എസ്.ഐ. കെ.വി. സതീശനും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.30 മണിയോടെ എളംബേറ പാറയിലെ വ്യവസായ സ്ഥാപനത്തിൻ്റെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ചീട്ടുകളിക്കിടെ സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 8,400 രൂപയും പോലീസ് പിടിച്ചെടുത്തു.






