LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കെ എസ് ആർടിസി ബസും സ്വകാര്യ ഓട്ടോയും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു.

1e26524f-fc0b-4e98-a734-d4751f723d0f.jpg
Spread the love

പരിയാരം: ദേശീയപാതയില്‍ ഏമ്പേറ്റിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ഓട്ടോയും കൂട്ടിയിടിച്ച്ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
പരിയാരം ഇരിങ്ങല്‍ സ്വദേശിയും നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറുമായ ടി.വി.സുധീഷ്(35)ആണ് മരണപ്പെട്ടത്. അവിവാഹിതനാണ്.
ഇന്നലെ രാത്രി 8.10 ന് പരിയാരം ഏമ്പേറ്റ് ജംഗ്ഷനിലായിരുന്നു അപകടം.
സുധീഷും സുഹൃത്തുക്കളായ അമ്മാനപ്പാറയിലെ ടി.അമല്‍, പൊയില്‍ സ്വദേശി ടി.അക്ഷയ് , ഇരിങ്ങലിലെ കെ.ജനീഷ് എന്നിവര്‍
ചിതപ്പിലെ പൊയിലില്‍ നിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് കെ.എല്‍-58-എ 9991 നമ്പർ സ്വകാര്യ ഓട്ടോറിക്ഷയില്‍ പോകവെ പയ്യന്നൂര്‍ ഭാഗത്തുനിന്നും എത്തിയ കെ.എല്‍-15 എ-1984 നമ്പര്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് ഇടിച്ചായിരുന്നു അപകടം.
പരിക്കേറ്റ നാലുപേരെയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍ത്സക്കിടെ ഇന്ന് ഉച്ചക്ക് 1.30 മണിയോടെ സുധീഷ് മരണപ്പെട്ടു. അച്ഛൻ പരേതനായ രാഘവൻ , അമ്മ : നാരായണി. സഹോദരങ്ങൾ: വിജയൻ, ഗീത, മനോജ്, സുനിത, സുനേഷ്. പരിയാരം പോലീസ് ഇൻക്വസ്റ്റ് നടത്തും.
മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!