ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പരിയാരം: ദേശീയപാതയിൽ ബസും സ്വകാര്യ ഓട്ടോറിക്ഷയും നേർക്കുനേർ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ടരയോടെ ഏമ്പേറ്റ് കള്ള്‌ഷാപ്പിന് സമീപം വച്ച് സംഭവിച്ചതാണ്.
പിലാത്തറ ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയും കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എയർബസുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന പൊയിൽ സ്വദേശികളായ അക്ഷയ്, അനൂപ്, സുധീഷ് എന്നിവർക്കാണ് പരിക്ക്. ഇവരിൽ സുധീഷിന്റെ നില ഗുരുതരമാണ്.






