LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 13, 2026

വ്യാജ ബയാേ ക്യാരി ബാഗുകൾ പിടികൂടി 10000 രൂപ പിഴ ചുമത്തി

f6c23a24-b022-4356-86d8-6d93a1107586.jpg
Spread the love

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പാനൂർ നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ വ്യാജ ക്യാരി ബാഗുകൾ പിടികൂടി. കരിയാട് ടൗണിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാരസ്ഥാപനമായ സെവൻസിൽ നിന്നുമാണ് 68 കിലോ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടിയത്. കവറിന് പുറത്തുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നുണ്ടെങ്കിലും ഡൈക്ളോറോ മീഥേനിൻ ടെസ്റ്റിൽ നിരോധിത പ്ളാസ്റ്റിക് ആണെന്ന് സ്ക്വാഡ് കണ്ടെത്തു കയായിരുന്നു. തൽ സമയം ഡൈ ക്ലോറോമീഥൈൻ ടെസ്റ്റ് നടത്തി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയാണ് വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തിയത്. ‘ 10000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ. ആർ അജയകുമാർ, പ്രവീൺ പി. എസ്, ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടിയിൽ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ മുഹമ്മദ് റഫീഖ് അലി ,വിസിയ എന്നിവരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!