LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

മാടായിപ്പാറയിൽ തീ പിടുത്തം; തീയണച്ചത് വിദ്യാർഥികൾ

img_0782.jpg
Spread the love

ജൈവ വെവിധ്യ കേന്ദ്രമായ കണ്ണൂർ മാടായിപ്പാറയിൽ വൻ തീ പിടുത്തം. ജൈവ വൈവിധ്യങ്ങളും പുൽമേടുകട്ടുകളും കത്തിചാമ്പലായി. മാടായിപ്പാറയിലെ തെക്കിനാക്കൽ കോട്ടയുടെ സമീപത്താണ് തീപ്പിടുത്തം ഉണ്ടായത്. ഏക്കറുകണക്കിന് പുൽമേടുകൾ അഗ്‌നികിരയായി. അപൂർവ്വ ഇനം പൂമ്പാറ്റകളും സസ്യ ജന്തുവൈവിധ്യങ്ങളും അഗ്‌നിക്കിരയായി .ബുധനാഴ്ച വൈകീട്ട് തെക്കിനാക്കൽ കോട്ടയുടെ കുന്നിൻചെരുവുകളിൽ ആണ് തീ ആദ്യം പടർന്നത്. തുടർന്ന് മാടായിപ്പാറയിലേക്കും വ്യാപിച്ചു. ശക്തമായ കാറ്റ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ കാരണമായി. സംഭവമറിഞ്ഞ് എത്തിചേർന്ന മാടായികോളേജിലെ ബിബിഎ മൂന്നാംവർഷവിദ്യാർത്ഥികളായ അഞ്ച് വിദ്യാർത്ഥികളുടെ മാതൃകപരമായഇടപ്പെടൽ ആണ് കൂടുതൽ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞത്.മരകൊമ്പുകളുമായി എത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി.വിദ്യാർത്ഥികളായ ഫർഹാൻ കെ,അജിനാസ് പി,മുർഷിദ് റഷീദ്,നിവേദ് പിപി,ഋതുനന്ദ് കെ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണയിച്ചത്.പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!