December 1, 2025

സി പി എം പ്രവർത്തകൻ്റെ ബൈക്ക് കത്തിച്ചു

img_0466.jpg

ചെറുവത്തൂർ: സി പി എം പ്രവർത്തകൻ്റെ ബൈക്ക് സാമൂഹ്യ വിരുദ്ധർ കത്തിച്ചു.
കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ.ടി.യു.) കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും സി പി എം ചെറുവത്തൂർ രാമഞ്ചിറ ബ്രാഞ്ച് അംഗവുമായ ആർ.സി. വിജയൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 60.ജെ.5974 നമ്പർ ബൈക്കാണ് കത്തിച്ചത്: വീടിന് സമീപം പാലം നിർമ്മാണം നടക്കുന്നതിനാൽ ബൈക്ക് റോഡരകിൽ നിർത്തിയിട്ടതായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട് വിവരമറിച്ചതിനെ തുടർന്ന് തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പാലം നിർമ്മാണത്തിനായി സൂക്ഷിച്ച ജെ.സി.ബി. സമീപത്തുണ്ടായിരുന്നു. തക്ക സമയത്ത് തീയണച്ചതിനാൽ നാശനഷ്ടം കുറയ്ക്കാൻ സാധിച്ചു. ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദർ ഇന്ന് സ്ഥലത്തെത്തി പരിശോധിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger