പണ്ഡിത സേവാ പുരസ്കാര സമർപ്പണം നടത്തി
പയ്യന്നൂർ:
വിദ്വാൻ ഏ കെ കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി ജ്യോതിസ്സദനം ട്രസ്റ്റ് ,ഏ കെ പി ഓറിയൻറൽ റിസർച്ച് ആന്റ്പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗണിത ജ്യോതിഷ ചക്രവർത്തി ജ്യോതിർ ഭൂഷണം പണ്ഡിറ്റ് വി പി കെ പൊതുവാളുടെ ചരമദിനാചരണവും പണ്ഡിത സേവാ പുരസ്കാര സമർപ്പണവും ജ്യോതിസ്സദനത്തിൽ വെച്ച് നടന്നു .സദനം നാരായണൻ്റെ അധ്യക്ഷതയിൽ ബ്രഹ്മശ്രീ പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.ഡോ: എൻ എ ഷിഹാബ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി ജാനകി അമ്മയിൽ നിന്ന് ജ്യോതിഷ ബൃഹസ്പതി കെ രാമകൃഷ്ണൻ ജ്യോത്സ്യർ പുരസ്കാരം ഏറ്റുവാങ്ങി. കെ ശ്രീനിവാസൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. ഡോ :ഇ ശ്രീധരൻ സ്വാഗതവും പി പത്മനാഭൻ നന്ദിയും പറഞ്ഞു.
