62 വർഷത്തിനു ശേഷംമഠത്തുംപടി ക്ഷേത്രകളിയാട്ട മഹോത്സവം സംഘാടക സമിതി രൂപീകരിച്ചു.
പയ്യന്നൂർ:
അറുപത്തിരണ്ട് വർഷത്തിന് ശേഷം പയ്യന്നൂർ കൊക്കാനിശ്ശേരി മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി അഞ്ഞൂറ്റിയൊന്ന് അംഗ സംഘാടക സമിതി രൂപീകരിച്ചു. സദനം നാരായണ പൊതുവാൾ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അംബ്ലിയില്ലത്ത് ശങ്കര വാധ്യാൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ സെക്രട്ടറിയുമായ ഡോ: പ്രമോദ് പയ്യന്നൂർ ലോഗോ പ്രകാശനം ചെയ്തു.ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി. പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.ഏ വി ഗോവിന്ദൻ അടിയോടി ,ഡോ: വി സി രവീന്ദ്രൻ, പി ടി പ്രദീഷ് എന്നിവർ സംസാരിച്ചു.ഏ വി ശശികുമാർ സ്വാഗതവും പോത്തേര അനിൽകുമാർ നന്ദിയും പറഞ്ഞു. രക്ഷാധികാരികൾ: എം പിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, എം കെ രാഘവൻ, ടി ഐ മധുസൂദൻ എം എൽ എ .ആഘോഷ കമ്മിറ്റി ചെയർമാൻ സദനം നാരായണ പൊതുവാൾ, വർക്കിങ്ങ് ചെയർമാൻ ടി പി സുനിൽകുമാർ, ജനറൽ കൺവീനർ ഏ വി ശശികുമാർ, ജോയിൻ്റ് കൺവീനർ പി ടി പ്രദീഷ്, കൺവീനർമാർ :എം കെ ശ്യാംലാൽ , ഷൈജു സി ടി ,ഗിരീഷ് കുന്നുമ്മൽ ,ട്രഷറർ : എൻ വി അരവിന്ദൻ എന്നിവരെ തിരഞ്ഞെടുത്തു.വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
