ചെറുകുന്ന് മഠം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്ടിയൂട്ട് പൂജാ ഉത്സവം
ചെറുകുന്ന് : ചെറുകുന്ന് മഠം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്ടിയൂട്ട് പൂജാ ഉത്സവം തുടങ്ങി. 26-ന് വൈകീട്ട് ആറിന് സന്ധ്യാ വേല, തുടർന്ന് ഭജന, നൃത്തനൃത്യങ്ങൾ, 27-ന് വൈകീട്ട് 6.45 ന് നാട്യയോഗ നൃത്തം, രാത്രി എട്ടിന് അയ്യപ്പ ഭജന, 28-ന് വൈകീട്ട് ഭജന, രാത്രി നൃത്തനൃത്യങ്ങൾ, 29-ന് വൈകീട്ട് 5.15 ന് തായമ്പക, സന്ധ്യാവേല, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, 30-ന് വൈകീട്ട് 5.15 ന് തായമ്പക, വിളക്കുപൂജ, നൃത്തനൃത്യങ്ങൾ, ഡിസംബർ ഒന്നിന് രാവിലെ അഞ്ചിന് ഗണപതിഹോമം, 7.30-ന് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽനിന്നും കതിരുവെക്കും തറവഴി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 10.30ന് ഒതയമ്മാടം ദേശത്തേക്ക് സഞ്ചാരം. വൈകു 3.30ന് കാവടിസഞ്ചാരത്തോട് കൂടി സഞ്ചാരം തിരിച്ചുവരവ്. അഞ്ചിന് ദീപം തെളിക്കൽ, തുടർന്ന് കേളികൊട്ട്, സന്ധ്യാവേല, ദീപാരാധന, കാഴ്ചശ്ശീവേലി, കാഴ്ചവരവ്, ഭക്തിഗാനമേള, രണ്ടിന് പുലർച്ചെ ഒന്നിന് സുബ്രഹ്മണ്യസ്വാമി പൂജ , തുടർന്ന് തിടമ്പ് നൃത്തം, ഊട്ട് പൂജ, പ്രസാദ ഊട്ട്, അഭിഷേകം, മുദ്രധാരണം, തായമ്പക, പാനകപൂജ, പ്രസാദവിതരണം, കാവടിയാട്ടം, കർപ്പൂരാരാധന, വൈകീട്ട് പഴനി യാത്ര. സഞ്ചാരം.
24-ന് ചുണ്ട, 25, 26 കണ്ണപുരം, 27-ന് എടത്തട്ട, 28-ന് അമ്പലപ്പുറം, 29-ന് കൊവ്വപ്പുറം, ഡിസംബർ ഒന്നിന് ഒതയമ്മാടം ദേശം എന്നീ ഭാഗങ്ങളിലാണ്. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ സഞ്ചാരം തുടങ്ങും.
