10 ലക്ഷത്തിൻ്റെ കേബിളുകൾ മോഷണം പ്രതികളുമായി തെളിവെടുപ്പ് നടത്തിതൊണ്ടി മുതൽ കണ്ടെത്തി
.
പയ്യന്നൂർ: പയ്യന്നൂരിൽ റെയിൽവേ ജോലിക്കായി സൂക്ഷിച്ച 10 ലക്ഷത്തിൻ്റെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ പോലീസ് തെളിവെടുപ്പ് നടത്തി തൊണ്ടിമുതലുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയപയ്യന്നൂർ കോറോം കൊക്കോട്ട് ആക്രി കടനടത്തുന്ന അസാം പൊങ്കോയ്ഗോൺ സ്വദേശികളായ അജീം ഉദ്ദീൻ (33),
ജഹാനുദ്ദീൻ അലി (25) എന്നിവരുമായി എസ്.ഐ. എൽ.ജബ്ബാറും സംഘവും നടത്തിയ തെളിവെടുപ്പിൽ പ്രതികളെ വിശദമായിചോദ്യം ചെയ്യുകയും പ്രതികൾ സാധനങ്ങൾ വില്പന നടത്തിയതളിപ്പറമ്പ് ടൗണിലെ ആക്രി കടയിൽ നിന്നും തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുക്കുകയും ചിറ്റാരിക്കൊവ്വൽ തണൽ പാർക്കിന് സമീപം ഉപേക്ഷിച്ചതും, പ്രതികൾ താമസിച്ച കൊക്കോട്ടെ ക്വാട്ടേർസിൽ നിന്നും കുറച്ചു സാധനങ്ങളും കണ്ടെത്തി. മറ്റു ചില സ്ഥലങ്ങളിലും മോഷ്ടിച്ച കേബിൾ വില്പന നടത്തിയതായി പ്രതികൾ പോലീസിന് മൊഴി നൽകി. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പയ്യന്നൂരിൽ റെയിൽവെ
സിഗ്നൽ ഇടുന്നതിനു വേണ്ടി സൂക്ഷിച്ച 10 ലക്ഷം രൂപവിലമതിക്കുന്ന കേബിളുകളാണ് പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയത്. നിർമ്മാണ കമ്പനിയായ ഇ.ടു. ഇ റെയിൽ അധികൃതർ കവ്വായി പാലത്തിനു സമീപം കുഴിയെടുത്ത് അതിൽ ഇറക്കിവെച്ചിരുന്ന കേബിളുകളാണ് മോഷണം പോയത്.
ഇക്കഴിഞ്ഞ ഒക്ടോബർ 15നും 31 നു മിടയിലായിരുന്നു മോഷണം.
