പറമ്പിൽ നിന്നും വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു നശിപ്പിച്ചു
.
വെള്ളരിക്കുണ്ട്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും വിലപിടിപ്പുള്ള 15 ഓളം മരങ്ങൾ മുറിച്ചു നശിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പരപ്പച്ചാലിലെ പാലക്കൊടിയിൽ ജോയി അബ്രഹാമിൻ്റെ പരാതിയിലാണ് പരപ്പയിലെ ജോൺസൺകൊക്കുന്നേൽ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള 75 സെൻ്റ് സ്ഥലത്ത് നിന്നും ഈ മാസം 16 ന് വൈകുന്നേരം 7 മണിക്ക് പ്രതിപറമ്പിൽ അതിക്രമിച്ച് കയറി തേക്ക് , കടുക്ക,മഹാഗണി തുടങ്ങി 15 ഓളം മരങ്ങൾ മുറിച്ചിട്ടതിൽ സഹോദരന് ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
