എടനാട് ഈസ്റ് എൽ പി സ്കൂളിൽ ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് ലെയറിംഗ് ശില്പശാല
എടാട്ട് : എടനാട് ഈസ്റ് എൽ പി സ്കൂളിൽ ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് ലെയറിംഗ് ശില്പശാല നടത്തി. പഞ്ചായത്തംഗം സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കെ സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. പുരയിടത്തിൽ തോമസ്
പൊന്നച്ചൻ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. പരിസ്ഥിതി മിത്ര പുരസ്കാര ജേതാവ് പി.പി. രാജൻ മുഖ്യാതിഥിയായി. പ്രഥമാധ്യാപിക പി.എസ് മായ, എസ്. ജെ.ഷീല എന്നിവർ സംസാരിച്ചു.
