എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി
പയ്യന്നൂർ. പയ്യന്നൂർ നഗരസഭയിൽ 36-ാം വാർഡിൽ
എൽഡിഎഫ്സ്ഥാനാർത്ഥിക്കെതിരെ ഡിവൈഎഫ്.ഐ. മുൻ ഭാരവാഹിയും മുൻ സി പി എംബ്രാഞ്ച് സെക്രട്ടറിയുമായ കാരയിലെ സി. വൈശാഖ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ചു ഇന്ന് രാവിലെ 11.45മണി യോടെയാണ് പത്രിക സമർപ്പിച്ചത്. നഗരസഭാ കാര്യാലയത്തിലേക്ക് പ്രവർത്തകർക്കൊപ്പം എത്തിയാണ്തിരഞ്ഞെടുപ്പ് വരണാധികാരിക്കുമുന്നിൽ പത്രിക സമർപ്പിച്ചത്.
നേതൃത്വം കാണിച്ച കടുത്ത അവഗണനയാണ് റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലേക്ക് എത്തിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കേരള ബാങ്ക് പയ്യന്നൂർ ശാഖയിൽ ആറു വർഷത്തോളമായി താൽക്കാലിക ജീവനക്കാരനാണ് വൈശാഖ്. എൽഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസ്സിലെ പി. ജയനെതിരെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കാര36-ാം വാർഡിൽ മത്സര രംഗത്തെത്തിയത്.
