കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കണ്ണൂർ : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (20-11-2025) വൈദ്യുതി മുടക്കം ഉണ്ടായേക്കുമെന്ന് KSEB അറിയിച്ചു. പരിപാലന-പണികളും ലൈൻ-വർക്ക് പ്രവർത്തനങ്ങളും കാരണം ഉണ്ടാകുന്ന മുടക്കങ്ങളുടെ വിശദവിവരങ്ങൾ താഴെ ചേർക്കുന്നു.
ചാലോട് : രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സുഭാഷ് നഗർ, പാളാട്, നായിക്കാലി അമ്പലം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ : രാവിലെ ഒൻപത് മുതൽ വൈകീട്ട് നാല് വരെ ഇരവുംകൈ, മുണ്ടേരി മൊട്ട, അൽവഫ, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ്, 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പഞ്ചായത്ത് കിണർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി : രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയൂനിലൈഫ്, ടി വി കെ കോംപ്ലക്സ്, ടാഗോർ വുഡ്, മയ്യിൽ ഗ്രാനൈറ്റ്, പാടിക്കുന്ന്, എ കെ ആർ ക്രഷർ, ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ പാമ്പുരുത്തി റോഡ്, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ കെ എം സ്റ്റീൽ കമ്പനി, അരിമ്പ്ര സലാം പീടിക, പറശ്ശിനി റോഡ്, പറശ്ശിനി പാലം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം : രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ എം എം കോംപ്ലക്സ്, കൊട്ടൂർ വയൽ ജംഗ്ഷൻ, അയ്യപ്പൻ പൊയിൽ, കെ എ എസ് സ്റ്റോൺ ക്രഷർ ചേരൻകുന്ന്, കെ എ എസ് ടൈൽസ് ചേരൻകുന്ന്, പെരിങ്കോന്ന്, കോട്ടപ്പറമ്പ്, മൊയാലം തട്ട്, മണക്കാട്ട് ബ്രിഡ്ജ്, കൊയ്യം, അടിച്ചിക്കാം മല ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം സബ് സ്റ്റേഷൻ പരിധിയിലെ ഇരിക്കൂർ, ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പ്രദേശങ്ങളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ 12 വരെ പൂർണ ടോട്ടൽ ഷട്ട് ഡൗൺ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് അസ്. എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
കാടാച്ചിറ : രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ചകിരി, ശബരി, മനയത്ത്മൂല, നാറാണത്ത് ചിറ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
