ബി എം എസ് പ്രവർത്തകൻ സിപിഐ എമ്മിൽ ചേർന്നു

പരിയാരം: പാണപ്പുഴ പറവൂരിൽ ബിജെപി ആർ എസ് എസ് ബിഎംഎസ് പ്രവർത്തകനായിരുന്ന പി പി സുമേഷ് സിപിഐ എമ്മിലേക്ക്. മുടേങ്ങയിൽ നടന്ന കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് (പറവൂർ ) എൽഡിഎഫ് കൺവൻഷനിൽ വച്ച് പി പി സുമേഷിനെ സിപിഐ എം മാടായി എരിയാ കമ്മിറ്റിയംഗം പി പി പ്രകാശൻ ചുവന്ന ഷാൾ അണിയിച്ചു സ്വീകരിച്ചു കെ ഭാസ്കരൻ, ഒ കൃഷ്ണൻ, കെ കുഞ്ഞിരാമൻ, കെ പി രാമചന്ദ്രൻ, എം മധു, എം പ്രീത, എം നിഷ തുടങ്ങിയവർ സംസാരിച്ചു.






