SHR ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നവംബർ 22ന്

കണ്ണൂർ: SHR ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ കണ്ണൂർ ജില്ലാ കൺവെൻഷൻ നവംബർ 22 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കും.
കൺവെൻഷൻ ഫൗണ്ടേഷന്റെ ദേശീയ ചെയർമാൻ ആഷിഖ്‌ജീ ഉദ്ഘാടനം ചെയ്യും. ദേശീയവും സംസ്ഥാനതലത്തുമായ നേതാക്കളുടെ പങ്കാളിത്തം കൺവെൻഷന് ഊർജ്ജം പകരുമെന്ന് സംഘാടക സമിതി അറിയിച്ചു.






