അപകടം വരുത്തി രക്ഷപ്പെട്ട കാർ പിടിയിൽ ; ഡ്രൈവർക്കെതിരെ കേസ്

വളപട്ടണം : ദേശീയ പാതയിലെ ഡിവൈഡറിൽ ഇടിച്ച് അപകടം വരുത്തിയ ശേഷം അമിത വേഗതയിൽ ഓടിച്ചു പോയ കാർ പോലീസ് പിടികൂടി ഡ്രൈവർക്കെതിരെ കേസെടുത്തു. കാർ ഡ്രൈവർ മൊട്ടമ്മൽ ചെമ്മരംവയലിലെ പി. ദിനു (39) വിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. ഈ മാസം 14 ന് വൈകുന്നേരം 4.30 മണിക്കാണ് സംഭവം. പുതിയ തെരുവില്ലേജ് ഓഫീസിന് സമീപം വെച്ച് റോഡിൽ മധ്യത്തിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് അപകടം വരുത്തി പ്രതികാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കേസെടുത്ത പോലീസ് അപകടം വരുത്തിയ കെ.എൽ. 58.എ.എച്ച്. 9741 നമ്പർ കാർ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കെതിരെ കേസെടുത്തു.






