തലശേരിറീജിയണൽ സോണൽ കലോത്സവം സമാപിച്ചു

പിലാത്തറ :ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ തലശേരി റീജിയണൽ സോണൽ കലോത്സവം സമാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എട്ട് പഠന കേന്ദ്രങ്ങളിൽ നിന്നുള്ള ഇരുനൂറോളം പഠിതാക്കൾ വിവിധങ്ങളായ ഓൺസ്റ്റേജ് ,ഓഫ് സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൻ്റെ സമാപന സമ്മേളനം പ്രശസ്ത ശില്പി കെ.കെ.ആർ.വെങ്ങര ഉദ്ഘാടനം ചെയ്തു. കെ.കെ.ആർ വെങ്ങരയും റീജിയണൽ ഡയറക്ടർ ഡോ. അബ്ദുൾ ഗഫൂർ സി.വിയും ഡോ. പത്മനാഭൻ കാവുമ്പായിയും വിജയികൾക്കുള്ള ട്രോഫികളും സമ്മാനവും വിതരണം ചെയ്തു. സോണൽ കലോത്സത്തിൽ പിലാത്തറ സെയ്ൻ്റ് ജോസഫ്സ് കോളേജ് ഓവറോൾ ചാമ്പ്യൻമാരായി. ഡോ.സുഭാഷ് ജോൺ, ദിലീപ് പി.ടി, ഗിരീഷ് പി.പി. എന്നിവർ പ്രസംഗിച്ചു.






