വിശാൽ സ്‌മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കരിവെള്ളൂർ:ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അകാലത്തിൽ പൊലിഞ്ഞചിത്രകാരൻ ടി. കെ.വിശാലിന്റെ സ്മരണയ്ക്കായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി കണ്ണൂർ-കാസർകോട് ജില്ലകളിൽനിന്ന് നൂറിൽപരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പഠനകേന്ദ്രം പ്രസിഡന്റ് വൈക്കത്ത് നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രശസ്ത ഡോട്ട് കാരിക്കേച്ചർ ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ സുരേഷ് അന്നൂർ ഉൽഘാടനം ചെയ്തു.
കെ.നാരായണൻ,ടി.കെ. സുരേന്ദ്രൻ മാസ്റ്റർ,ബാലൻപാലായി,തങ്കരാജ് കൊഴുമ്മൽ,മനോജ് എന്നിവർ പങ്കെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ കെ.നാരായണൻ വിതരണം ചെയ്തു. പഠനകേന്ദ്രം സെക്രട്ടറി ടി.സുരേഷ് സ്വാഗതവും ട്രഷറർ രവീന്ദ്രൻ കല്ലത്ത് നന്ദിയും പറഞ്ഞു.






