തളിപ്പറമ്പിൽ കഞ്ചാവും സ്കൂട്ടറും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി ഓടി രക്ഷപ്പെട്ടു

തളിപ്പറമ്പ്: എക്സൈസ് പരിശോധനയ്ക്കിടെ കഞ്ചാവും സ്കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷും സംഘവും എടക്കോം തെന്നം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഭവം.
പരിശോധനയ്ക്കിടെ KL-86 B 5987 നമ്പർ സ്‌കൂട്ടറിൽ 204 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതി എക്സൈസ് വാഹനത്തെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
പരിചിതനായ കുറ്റവാളിയും, നിരവധി NDPS കേസുകളിൽ പ്രതിയും ആയ ഷെമ്മാസ് (27) എന്നയാളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് നടത്താൻ കഴിഞ്ഞില്ല.
വീട്ടിലും കഞ്ചാവ് സൂക്ഷിച്ച് വെച്ചിട്ടുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടിലും പരിശോധന നടത്തി.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് ഖലീല്‍, നികേഷ്, ഫെമിന്‍, ഗോവിന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുജിത, വിനീത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
തളിപ്പറമ്പ്–പയ്യന്നൂർ താലൂക്കിൽ മദ്യമയക്കുമരുന്ന് ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 0460 220 1020 / 94000 69695 എന്നീ നമ്പറുകളിൽ അറിയിക്കാം.






