ബൈക്ക് മോഷണം ആരോപിച്ച് യുവാവിന് മർദ്ദനം

പിണറായി: ബൈക്ക് മോഷ്ടിച്ചു വെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പുറക്കുളം തള്ളോട് സ്വദേശി സി.വി.യദുകൃഷ്ണൻ്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം മമ്പറത്ത് നിന്നും കാണാതായ ബൈക്ക് പരാതിക്കാരൻ എടുത്തു കൊണ്ടുപോയി എന്ന് ആരോപിച്ച് പ്രതികൾ മർദ്ദിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






