ഇറ്റലിയിൽ ഉയർന്ന ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 53, 94,000 രൂപ തട്ടിയെടുത്തു

കണ്ണൂർ :ഇറ്റലിയിലേക്ക് ഉന്നത ജോലിക്കുള്ള വിസ ശരിയാക്കി തരാമെന്ന് വാട്സാപ്പിലും ഇ.മെയിൽ വഴിയും വിശ്വസിപ്പിച്ച് യുവാവിൽ നിന്നും 53,94,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പുസംഘത്തിനെതിരെ കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് കേസെടുത്തു. എടക്കാട് കടമ്പൂർ സ്വദേശി ഒതയോത്ത് ഹൗസിൽ ബിജേഷിൻ്റെ പരാതിയിലാണ് സൈബർ തട്ടിപ്പുസംഘത്തിനെതിരെ കേസെടുത്തത്. പരാതിക്കാരനിൽ നിന്നും 2023 ഡിസംബർ മാസം മുതൽ 2025 ജൂലൈ മാസം വരെ പ്രതികൾ വാട്സാപ്പിലും ഇമെയിൽ വഴിയും ബന്ധപ്പെട്ട് ഇറ്റലിയിലേക്ക് വിസ വാഗ്ദാനം നൽകി 2023 ഡിസംബർ 18 മുതൽ ജൂലായ് 30 വരെയുള്ള കാലയളവിൽ പ്രതികളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച ശേഷം വിസയോ നൽകിയ പണമോ നൽകാതെ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






