70 കോടി ലോൺ വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച ആറു പേർക്കെതിരെ കേസ്
തലശേരി: ചെറുപുഴയിലെ കോട്ടമല എസ്റ്റേറ്റ് വാങ്ങിക്കാനായി 70 കോടി രൂപ ലോൺ വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് ലോണിൻ്റെ പ്രൊസ്സസിംഗ് ചാർജ്ജായി 1,42, 30000 രൂപ വെട്രിവേൽ ഫൈനാൻസിൻ്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത ശേഷം ലോൺ ശരിയാക്കി കൊടുക്കുകയോ അയച്ച പൈസ തിരിച്ചു നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.തലശേരി എരഞ്ഞോളിയിലെ കെ. കെ. പ്രദീപ് കുമാറിൻ്റെ പരാതിയിലാണ് കണ്ണൂർ സിറ്റിയിലെ അഡ്വ.രവീന്ദ്രൻ, തിരുവനന്തപുരം സ്വദേശി സജിദ്, വെട്രിവേൽ ഫൈനാൻസ് ചെന്നൈ മാനേജർ തോമസ് ഡേവിഡ്, എം.ഡി.വൈരമുത്തു , ജീവനക്കാരായ രാജു , രാമനാഥൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.പരാതിക്കാരന് 70 കോടി രൂപ ലോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രതികൾ ആവശ്യപ്പെട്ട പ്രകാരം 2025 മെയ് 15 നും ജൂൺ 23 വരെയുള്ള തീയതികളിലാണ് പരാതിക്കാരൻ്റെയും സുഹൃത്തുക്കളുടെയും വിവിധ അക്കൗണ്ടുകളിൽ നിന്നും വെട്രിവേൽ ഫൈനാൻസിൻ്റെ അക്കൗണ്ടിലേക്ക് 1, 42, 30,000 രൂപ അയച്ചു കൊടുത്തത്. ശേഷം ലോണോ അയച്ചു കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
