ടാങ്കർ ലോറിക്ക് നേരെ അക്രമം 11 പേർക്കെതിരെ കേസ്
ചക്കരക്കൽ : മാലിന്യം പൊതു സ്ഥലത്ത് തള്ളാൻ കൊണ്ട് പോകുന്നുവെന്ന് പറഞ്ഞ് ടാങ്കർ ലോറി തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയും ടാങ്കർ ലോറി അടിച്ചു തകർക്കുകയും മോട്ടോറുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഇടുക്കി പ്രകാശ് സ്വദേശി ചിറയിൽ ഹൗസിൽ എസ്. ഷൈജുവിൻ്റെ പരാതിയിലാണ് സജാദ് , മുഹമ്മദ് കൈഫ്, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന ഒമ്പതു പേർക്കുമെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. ഈ മാസം രണ്ടിന് പുലർച്ചെ ചേലോറ തിലാനൂരിൽ വെച്ച് പരാതിക്കാരൻ ഓടിച്ചു വന്ന കെ.എൽ.21 .സി. 6644 നമ്പർ ടാങ്കർ ലോറി തടഞ്ഞു നിർത്തിയ പ്രതികൾ പരാതിക്കാരനെ ലോറിയിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയും ടാങ്കർ ലോറി അടിച്ചു തകർക്കുകയും ലോറിയിലുണ്ടായിരുന്ന രണ്ട് മോട്ടോറുകൾ നശിപ്പിക്കുകയും ചെയ്തതിൽ ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.
